02:55am 08 November 2026
NEWS
മന്ത്രിസഭ തീരുമാനിച്ചിട്ടും ഷെറിൻ എന്തുകൊണ്ടാണ് ജയിൽമോചിതയാകാത്തത്?
03/04/2025  10:33 AM IST
nila
മന്ത്രിസഭ തീരുമാനിച്ചിട്ടും ഷെറിൻ എന്തുകൊണ്ടാണ് ജയിൽമോചിതയാകാത്തത്?

ഭർതൃപിതാവ് ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ ഷെറിന്റെ ജയിൽമോചനം വൈകുമെന്ന് റിപ്പോർട്ട്. ജയിലിലെ നല്ലനടപ്പ് കണക്കിലെടുത്ത് ഷെറിന് ശിക്ഷാകാലയളവിൽ ഇളവു നൽകി വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം ഉടൻ നടപ്പാക്കേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. ജനുവരിയിലാണ് ഷെറിനെ ജയിൽമോചിതയാക്കാൻ മന്ത്രിസഭ യോ​ഗം തീരുമാനിച്ചത്. എന്നാൽ, തീരുമാനമെടുത്ത് രണ്ടുമാസം കഴിഞ്ഞിട്ടും ഫയൽ അംഗീകാരത്തിനായി ഗവർണർക്ക് അയച്ചിട്ടില്ല. 

ഷെറിനെ വിട്ടയയ്ക്കുന്നതിൽ ബാഹ്യസമ്മർദമുണ്ടായെന്ന് ആരോപണമുയർന്നിരുന്നു. മന്ത്രിസഭാ തീരുമാനത്തിനുശേഷം  ജയിലിൽ സഹതടവുകാരിയെ കയ്യേറ്റം ചെയ്ത കേസിൽ ഷെറിൻ പ്രതിയാകുകയും ചെയ്തു. ഇതോടെയാണ് ഷെറിന്റെ ജയിൽമോചനം തിടുക്കപ്പെട്ട് വേണ്ടെന്ന നിലപാടിലേക്ക് സർക്കാർ എത്തിയത്. 

കഴിഞ്ഞ ഓഗസ്റ്റിൽ ചേർന്ന കണ്ണൂർ വനിതാ ജയിൽ ഉപദേശകസമിതിയാണു ഷെറിന്റെ അകാല വിടുതലിനു ശുപാർശ നൽകിയത്. ഇതനുസരിച്ചാണ് ജനുവരിയിൽ മന്ത്രിസഭാ യോ​ഗം ശുപാർശക്ക് അം​ഗീകാരം നൽകിയതും. മന്ത്രിസഭാ തീരുമാനം ഗവർണറുടെ അംഗീകാരത്തിനു വിടാനുള്ള ഫയൽ ദിവസങ്ങൾക്കകം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൈമാറിയെങ്കിലും സാഹചര്യം എതിരായതോടെ പിന്നീട് അനങ്ങിയില്ല. ഷെറിനെ വിട്ടയയ്ക്കുന്നതിനെതിരെ ഗവർണർക്കു പരാതി ലഭിച്ചിരുന്നു. ഇതിൽ ഗവർണർ വിശദീകരണം ചോദിക്കുമെന്ന സൂചനയും സർക്കാരിനു ലഭിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img